Saturday, April 16, 2011

പാമ്പ്................



നര വന്ന മുടി
കൂര്‍ത്ത മുഖം
പരുപരുത്ത തൊലി
ചുവന്ന കണ്ണുകള്‍
മുകളിലോട്ടു പൊങ്ങിയ മീശ
അസഹനീയമായ  ഗന്ധം 
അതയാളാണ്  പാമ്പ്
മറ്റു ചിലര്‍ അയാളെ താമരയെന്നു വിളിച്ചു
മട്ടു കള്ളിന്റെ പുളിച്ച മണവുമായി
നടന്നിരുന്ന കേശവന്‍
ഈ രാത്രിയില്‍ അല്‍പ്പം വോട്ക്കയും കഴിച്ചു
സ്വന്തം കാറിന്റെ മിററില്‍  നോക്കിയപ്പോള്‍
 എന്റെ മുഖത്തിനെന്തേ അയാളുടെ ചായ........?
അയാളുടെ  പുളിച്ച കള്ളല്ല ഞാന്‍ കുടിച്ചത്
ആരെയും തെറി പറഞ്ഞുമില്ല
പൈസയും കൊടുത്തു
പിന്നെന്തേ ഇങ്ങനെ..........................?
അല്ല പറയുമ്പോള്‍
ആ കുടിയന്‍ കേശവന്റെ  മകനാ
പക്ഷെ താമരയല്ല.................ആമ്പലാനെന്നു തോന്നുന്നു..............
കാറിന്റെ പിന്‍സീറ്റില്‍ കിടന്നുറങ്ങുന്ന
മനുമോനെയും നാളെ ആരെങ്കിലും
കുടിയന്റെ മോനെന്നു വിളിക്കുമോ................?
അതോ അവനും നാളെ ഒരു പാമ്പോ താമരയോ ആവുമോ............?
തല വെട്ടിപൊളിയുന്നു
പതിനെട്ടു മിസ്സ്‌ടു കാള്‍സു 
ഇനിയും തീരാത്ത ടെന്‍ഷനുകള്‍
കുപ്പിയില്‍ അല്‍പ്പം ബാക്കിയുണ്ട്
ഇന്നെക്കിത് മതി

ഉപ്പ്


കറിക്കുപ്പു  കൂടി
ജീവിതത്തിന്റെത്‌  പോലെ
വെള്ളം കുടിച്ചു മതിയായി
അമ്മേ.,.
കറിക്കു ഇത്രേ ഉപ്പു വേണ്ടാട്ടോ 
ദൈവമേ
ജീവിതത്തിനും

Wednesday, April 13, 2011

ബോണ്‍സായി

"നീരദ്  പറഞ്ഞത് ശരിയാണ്.....
തനിക്കു  ശരിക്കും സായി എന്നല്ല ബോണ്‍സായി എന്നാണു പേരിടെണ്ടത്  കളിയായാണ് അയാള്‍ അത് പറഞ്ഞതെങ്കിലും എന്തോ മനസിന്‌ ഒരു വിങ്ങല്‍. അയാള്‍ പറഞ്ഞത് ശരിയാണെന്നൊരു തോന്നല്‍. ഈ ഇട്ടാവട്ട സ്ഥലത്ത്.
പാരതന്ത്ര്യത്തിന്റെ അങ്ങേ അറ്റത്തു.തനിക്കു യോചിച്ച പേര് വേറെ എന്താണ്..........?":
        ഒരു ബോണ്‍സായിക്ക്  ഇത്തരം ചിന്തകള്‍ വരെ  പാടില്ലെന്ന് ഇടയ്ക്കിടെ കാള്ളിംഗ് ബെല്‍ ഓര്‍ മപെടുത്തി  . . വാതിലിനപ്പുറം അയാള്‍ തന്നെ.രാജിവ്.
    കഴുത്തില്‍ കുടുങ്ങികിടക്കുന്ന നീണ്ട ടയി അയച്ചുകൊണ്ട് അയാള്‍ മുറിയിലേക്ക് കടന്നു വന്നു.
സായി എന്ന പടര്‍ന്നു പന്തലിച്ച   മരത്തെ വരിഞ്ഞു മുറുക്കി ഒരു മഞ്ഞ കയറുകൊണ്ട് ബന്ധിച്ചു  മനസും കലയും ഭാവനയും മുരടിപ്പിച്ചു ഒരു ബോണ്‍സായി മരമാക്കി മാറ്റിയ അവളുടെ .....
     അയാള്‍ തന്റെ  ജീവിതത്തില്‍ അനാവശ്യമായ ഒരു ശിഖിരമാണെന്ന് എത്ര തവണ തോന്നിയതാണ്  തനിക്ക്.......പക്ഷെ അടര്ത്താനാവാതെ അതവിടെ തന്നെ കിടക്കുന്നു.പലപ്പോഴും വേദനിപ്പിച്ചുകൊണ്ട്  ഉപയോഗശൂന്യമായ ചില്ലകള്‍ മുറിച്ചു കളയാന്‍  സാധിച്ചുവെങ്കില്‍ എന്ന് പലപ്പോഴും അവള്‍ ചിന്തിച്ചിട്ടുണ്ട് .പക്ഷെ നിയമങ്ങളും ആചാരങ്ങളും അവളെ വിലക്കുന്നു..എല്ലാം വലിച്ചെറിഞ്ഞു പോകാമെന്ന് തീരുമാനിക്കുമ്പോഴാണ് തന്നില്‍ നിന്ന്  മുളപൊട്ടിയ രണ്ടു കുരുന്നു മുകുളങ്ങള്‍ ഒരു വേദനയായി കിടക്കുന്നത്..
      ഒരു ബഹുനില കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലയില്‍ മൂന്നു മുറികളില്‍ മനോഹരമായി അലങ്കരിച്ച ഒന്നില്‍ ശാസ്ത്രീയമായി ഒതുക്കിയ ചില്ലകളും വളവും ആയി കഴിഞ്ഞ പത്തു വര്‍ഷമായി സായി ഒരു ബോണ്‍സായി ആയി രൂപാന്തരപെടുകയായിരുന്നു. പക്ഷെ തന്റെ അവസ്ഥയെ നിര്‍വചിക്കാന്‍ പോലും ഒരു പരസഹായം വേണ്ടി വന്നു അവള്‍ക്കു.
 നിയന്ത്രിക്കപെട്ട വേരോട്ടം എങ്ങനെയോ നീരദ് എന്ന മനുഷ്യ സ്നേഹിയ പരിചയപെടുത്തി. ശാസ്ത്രീയമായ വളങ്ങല്‍ക്കപ്പുരം പത്തു വര്‍ഷമായി തനിക്ക് നഷ്ട്ടപെട്ട മനുഷ്യനെന്ന പരിഗണന പകര്‍ന്നു നല്‍കി. ചെറുപ്പത്തിലെ മനസ് മുരടിച്ച തന്റെ കുഞ്ഞു ചില്ലകള്‍ക്ക് കരുത്തേകി. ബോണ്‍സായി എങ്കിലും ചില്ലകളുടെ ഒതുക്കങ്ങളില്‍ ഒതുങ്ങാതെ നില്‍ക്കുന്ന രാജിവ് എന്ന ചില്ലയെ ഒതുക്കാനോ തിരുത്താനോ നീരദ് ശ്രമിച്ചില്ല.
           തളിര്ത്തപ്പോഴേ തന്നില്‍ നിന്ന് നുള്ളിയ പച്ചയുടുപ്പിട്ട തന്റെ ആദ്യ മുകുളത്തെ ഓര്‍ത്തും..അനാവശ്യമായി തന്റെ മേല്‍ തൂങ്ങി കിടക്കുന്ന ആ വന്‍ ശിഖിരത്തെ  കുറിച്ചുള്ള ചിന്തകളും   അവളെ ധീരമായ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടെയിരുന്നു.
           മഞ്ഞുള്ള ഒരു രാത്രിയില്‍ തന്റെ ഇട്ടാവട്ട സ്ഥലത്തിരുന്നുകൊണ്ട് അവള്‍ കണ്ണാടിയിലേക്ക് നോക്കി.തന്റെ ദേഹത്തെ അനാവശ്യമായ ആ ചില്ല നീക്കം ചെയ്യപ്പെട്ടിരിക്കുന്നു.
എങ്കിലും ..ഇന്നും ബോണ്‍സായിയുടെ  പരിവേഷത്തില്‍ നിന്നും മുക്തിനെടാന്‍ അവള്‍ക്കാകുന്നില്ല.അനാവശ്യമായ പുത്തന്‍ ചില്ലകള്‍ അവളുടെ മേല്‍ എന്നും മുളച്ചു കൊണ്ടേയിരുന്നു  .




 
     







ഉമിനീര്‍

           
തോന്നുമ്പോള്‍ നുന്നഞ്ഞിരക്കിയും   
മറ്റു ചിലപ്പോള്‍ കാര്‍ക്കിച്ചുതുപ്പിയും ,
എന്നിലെ പുരുഷമേധാവി,
തന്റെ ദാമ്ഷ്ട്രകല്‍ക്കിടയിലൂടെ
അവളുടെ രക്ത്തരസത്തെ
അനുദിനം നിന്നിച്ചുകൊണ്ടെയിരുന്നു.
ഇന്നലെ രാവിലെ
ബ്രോയിലര്‍ ചിക്കന്‍ kadichirakkiyappol  
അറിയാതെ ennile
ദംഷ്ട്രകള്‍ കൊഴിഞ്ഞു.
കൊഴിഞ്ഞ ദംഷ്ട്ര
കണ്ണാടിയില്‍ കാണവേ
ഒലിച്ചിറങ്ങുന്ന  ഉമിനീരിനെന്തേ
ചുവപ്പ് നിറം?
ഒരു പക്ഷെ
പഴയ നാടന്‍ കോഴിയുടെ
കാര്‍ക്കിച്ചുത്തുപ്പിയ എല്ലിന്‍ കഷ്ണത്തിന്റെ
ശാപമാകാം.


 

ക്ലാവ്

                                   
അരയാലിന്‍ ചുവട്ടിലിരുന്നു
ഓട്ടുപാത്രം തെയ്ക്കവേ
കഴക വൃദ്ധക്ക്‌ തെച്ചുമിനുക്കേണ്ടി വന്നതും
 ക്ലാവ് പിടിച്ച തന്‍ ഓര്‍മ്മകള്‍ തന്നെ.
മുല്ലമൊട്ടു കണക്കെയുള്ള
ദന്തങ്ങളില്‍ ആദ്യം പതിഞ്ഞ
ക്ലാവില്‍ രൂക്ഷഗന്ധവും,
ഇരുണ്ട കാര്‍ക്കൂന്തലിന്‍ വെള്ള
 ക്ലാവുപിടിച്ച്ചപ്പോഴും,അഴകാര്‍ന്ന
മേല്‍ തൊലിയില്‍  ക്ലാവേറിയ
ചിതമ്പലുകള്‍ വന്നപ്പോഴും
ഒടുവില്‍, ക്ലാവ് പിടിച്ച
ഓര്‍മകളുമായി വീട്ടില്‍
നിന്നിറങ്ങേണ്ടി വന്നപ്പോഴും
താന്‍ കാലത്തിന്റെ,
വിധിയുടെ,
ക്രൂരമാം
ക്ലാവിന്‍ ഗന്ധവും,വിരസത
യും നുകരുകയാനെന്നരിയാന്‍
മറന്നു.

ചിത

                                
ഇന്ന് ഞാന്‍ തീര്‍ത്തും
സ്വതന്ത്രയാണ്.
എനിക്ക് ചുറ്റും അലയടിക്കുന്ന
നിര്‍ദേശങ്ങളുടെയും  ,
ആജഞ്ഞകളുടെയും,
നാദം നിലച്ചിരിക്കുന്നു.
സ്നേഹത്തില്‍ പൊതിഞ്ഞ
ശാസനകളുടെ വീര്‍പ്പുമുട്ടലുകളും,
പരിഭവങ്ങളുടെ കണ്ണീര്പുഴകളും,
ഇടികനക്കെയുള്ള ഗര്‍ജനങ്ങളും
മാഞ്ഞിരിക്കുന്നു.
ആകെ ഇവിടം അവശേഷിക്കുന്ന-
തെന്തെന്നോ?
കര്‍പ്പൂരത്തിന്‍ ജ്വാലയില്‍ പുളയുന്ന
തിരിനാള്ളത്തിന്‍ ഗന്ധവും,
എവിടെ നിന്നോ വരുന്ന
മണിനാദങ്ങള്‍ മാഞ്ഞുപോയിക്കോ-
ണ്ടിരിക്കുന്നു.കരച്ചില്‍ വറ്റിയ
തോണ്ടകളുടെ ഇടറിനക്കങ്ങള്‍....................
ഓ!മറന്നു  .കുഴിയും മൂടാറായി.
വിട!