Thursday, July 28, 2011

ജന്മദിനം

കത്തിച്ചു വച്ച തിരിനാളങ്ങള്‍
ഊതി കെടുത്തി ഞാനെന്റെ ജന്മദിനം ആഘോഷിച്ചു .  
മരണമടഞ്ഞ പതിനെട്ടു വര്‍ഷങ്ങളുടെ
ശവദാഹം കഴിഞ്ഞിരിക്കുന്നു.
വിളമ്പി വച്ച സദ്യ 
പഷ്നികഞ്ഞിയായി.
പുത്തന്‍ ഉടുപ്പില്‍ 
വാലായ്മയുടെ   നിഴല്‍ പാടുകള്‍.
ക്ഷണിക്കപെട്ടവരുടെ
സമ്മാനങ്ങള്‍ കണ്ണോക്കായി,
ആശംസകള്‍ കണ്ണ് നീരില്‍ കുതിരും പോലെ.
ഇതെന്റെ ജന്മദിനമോ
മരണ നാളോ?

2 comments:

  1. ജന്മനാളോ...മരണ നാളോ...???

    ReplyDelete
  2. വല്ലാത്ത നെഗറ്റീവ് ചിന്താഗതി ആണല്ലോ...

    ReplyDelete