Friday, July 29, 2011

യാത്രാനിരക്ക് വര്‍ധന.

                                    പെട്രോളിന്റെയും ഡീസലിന്റെയും വിലവര്‍ധനക്ക് തൊട്ടു പിന്നാലെ ഉയര്‍ന്നു വരുന്ന മറ്റൊരു വര്‍ധനയാണ് ബസ്‌ യാത്രാനിരക്ക് വര്‍ധന.കുറെ കാലം അനിശ്ചിത കാല സമരം പ്രഖ്യാപിക്കുകയും  തലേന്നാള്‍ അര്‍ദ്ധരാത്രിയോടെ അത് പിന്‍വലിക്കുകയും ചെയ്യുന്നത് സ്ഥിരം കാഴ്ചകള്‍.അതിനിടയില്‍ പറഞ്ഞ വാക്ക് പാലിച്ചുകൊണ്ട്‌ ഒന്നോ രണ്ടോ ബസ്‌ സമരങ്ങള്‍ നടത്ത്തപെടുന്നുമുണ്ട്.ബസ്‌ വ്യവസായം നടത്തികൊണ്ട് പോകാന്‍ ഇപ്പോഴുള്ള യാത്രാനിരക്കും വിധ്യാര്‍തികളുടെ യാത്രാനിരക്കും അപര്യാപ്തമായി വരുന്നു എന്നതില്‍ വാസ്തവം ഉണ്ടായേക്കാം.
                                കൃത്യമായ പഠനത്തിലൂടെ യാത്രാ നിരക്ക് കൂട്ടണ മെന്നാനെങ്കില്‍  കൂട്ടണം.ഒപ്പം യാത്രാക്കാരോടുള്ള ബസ്‌ ജീവനക്കാരുടെ സമീപനത്തിലും അവരോടുള്ള മര്യാദയിലും കൂടി അല്‍പ്പം ശ്രദ്ധിച്ചാല്‍ തരക്കേടില്ല.മത്സര ഊട്ടങ്ങള്‍ക്കിടയില്‍ അവരുടെ സുരക്ഷിതത്വം കൂടി   വല്ലപ്പോഴും നോക്കിയാല്‍ കൊള്ളാം.കേവലം ഒരു ഫസ്റ്റ്‌ ഐഡ് ബോക്സ്‌ എങ്കിലും യാത്രക്കാര്‍ക്കുവേണ്ടി കരുതി വച്ചാല്‍ തരക്കേടില്ല.ഇതെല്ലാം ഉള്ള ബസുകളും ഉണ്ടാകാം.അവര്‍ക്ക് നന്ദി.ഇല്ലാത്തവര്‍ക്കും ഇതൊക്കെ ആകാം.ബസ്‌ ചാര്‍ജ് കൂട്ടാത്തതില്‍ ബസ്‌ ഉടമകള്‍ക്ക് ബസ്‌ റോഡില്‍ ഇറക്കാതെ സമരം ചെയ്യാം.പക്ഷെ സാധാരണ ജനങ്ങള്‍ ബസ്‌ ചാര്‍ജ് കൂട്ടിയതിന്റെ പേരില്‍ ബസില്‍ കയറാതെ സമരം നടത്തില്ല എന്നതും വാസ്തവം.നടക്കുന്നതിനും ഒരു പരിധിയില്ലേ?
 

2 comments:

  1. സാധാരണക്കാരന്റെ കഷ്ടപ്പാടാരറിയാൻ...

    ReplyDelete
  2. "സാധാരണ ജനങ്ങള്‍ ബസ്‌ ചാര്‍ജ് കൂട്ടിയതിന്റെ പേരില്‍ ബസില്‍ കയറാതെ സമരം നടത്തില്ല എന്നതും വാസ്തവം.നടക്കുന്നതിനും ഒരു പരിധിയില്ലേ?
    "

    വാസ്തവം!!!!

    ReplyDelete