tag:blogger.com,1999:blog-48396198591832377332024-03-21T21:54:52.389-07:00വാകമരതണലില്‍Unknownnoreply@blogger.comBlogger26125tag:blogger.com,1999:blog-4839619859183237733.post-19455320871916618232013-07-19T00:25:00.001-07:002013-07-19T00:25:10.506-07:00

ഞാൻ എന്നും കണ്ണടയായിരുന്നു ...

ഞാൻ എന്ന കണ്ണടയും ,

നീയെന്ന കണ്ണാടിയും,

എങ്ങനെ ഇണങ്ങുന്നെന്നറിഞ്ഞുകൂടാ..

കട്ടി ഗ്ലാസിന്റെ ഇട്ടാവട്ടത്തിലൂടെയേ ,

ഞാനെന്നും ലോകത്തെ നോക്കിയുള്ളൂ-

നിന്നെയും.

പക്ഷെ,

നീയെന്നും, എന്നെ മുഴുവാനായാലിംഗനം

ചെയ്ത് , എനിക്ക് നേരെ

നീട്ടുകയായിരുന്നു .

ഒരു ചില്ലിന്റെ സാമ്യമേ നമ്മൾ

തമ്മിലുള്ളൂ ...

നിന്നിലേക്ക് ചൂഴ്ന്നിറങ്ങാൻ

ഞാനെന്റെ കണ്ണട അടുപ്പിച്ചു വച്ചു ,

അകത്തി നോക്കി ,

ചിലപ്പോൾ , ചില്ലിനു മുകളിലൂടെ

വെറും കണ്ണിട്ടു നോക്കി...

മൂക്കിൽ ചാരിവച്ച് തലകുമ്പിട്ടു നോക്കി...

എന്നിട്ടും നിന്നെ മുഴുവനായറിയാൻ ...?

"ഹാ ! എന്റെ ശ്രമം വിഫലമായി."

അപ്പോഴും നീ, എന്നിലെ

ഭാവമാറ്റങ്ങൾ എനിക്ക് നേരെ

പ്രതിബിംബിച്ചു ...

എന്നിലൂടെ ഋതുക്കൾ മാറുന്നത്

ഞാൻ കണ്ടത് നിന്നിലൂടെയാണ് ...

എന്നിട്ടും, നിന്നെ മുഴുവനായറിയാൻ

എനിക്കായില്ല...

എന്റെ കണ്ണടചില്ല് ,

ദിനന്തോറും എന്നിലേക്കമർന്നപ്പോൾ ,

എന്നെ മുഴുവനായി വിഴുങ്ങാൻ മാത്രം,

നീ നിന്റെ ചില്ലിട്ട വായ് പൊളിക്കുകയായിരുന്നു.

ഒരുനാൾ,

കട്ടികണ്ണട ഊരിവച്ചപ്പോൾ ,

എന്റെ ലോകവും വിശാലമായി -നീയും.

ഇപ്പോൾ നമുക്ക് മുൻപിൽ വിശാലമായ നിന്റെ ചില്ലുമാത്രം.

പക്ഷെ,

ഇപ്പോഴെന്തോ നീ നിന്റെ ക്യാൻവാസ് അടക്കിപിടിക്കുന്നു.

ഞാൻ നിന്നിലേക്കൊതുങ്ങാത്തപോലെ.

ഒരുപക്ഷെ ,ഞാൻ തടിച്ചതാകും..

നിന്നിലേക്കൊതുങ്ങാൻ ഞാൻ

പട്ടിണി കിടന്നു...

എന്നിട്ടും,

ഞാൻ നിന്റെ ക്യാൻവാസിനപ്പുറത്തായി...

ഒടുവിലെന്റെ കണ്ണിമകളും നിന്റെ ചില്ലിൽ ഒതുങ്ങിയില്ല...

ഞാനിതാ വീണ്ടും പടിയിറങ്ങുന്നു

എന്റെ കട്ടികണ്ണടയിലേക്ക് ...

നിന്നിലേക്കൊതുങ്ങാൻ മാത്രം .

ഒരു വഴിക്ക് മാത്രം നൊട്ടമെറിയുന്ന ഞാനും,

എല്ലാം വിഴുങ്ങി മന്ദഹസിക്കുന്ന നീയും മാത്രമേ

ചേരുകയുള്ളൂ.

ഞാൻ എന്ന കണ്ണടയ്ക്കും,

നീയെന്ന കണ്ണാടിക്കുമിടയിലെ

ഇണക്കമിതാണന്നറിയുന്നിന്നു ഞാൻ

Unknownnoreply@blogger.com0tag:blogger.com,1999:blog-4839619859183237733.post-27397411122458411922012-03-13T03:20:00.000-07:002012-03-13T03:20:17.382-07:00
കാലത്ത് അമ്മ വിളിച്ചിരുന്നു....ഇന്നലെ ബസ് ഇടിച്ച ആ അപരിചിതനായ മനുഷ്യന് മരിച്ചെന്നു പറഞ്ഞു...ഒരു ചെറിയ കള്ളി ചരമ കോളത്തില്‍ അയാള്‍ ഇന്ന് വിശ്രമിക്കുന്നു...പള്ളിയില്‍ പോകുന്ന വഴിയാണ് അപകടം ഉണ്ടായെന്നും അയാള്‍ അവിടുത്തെ എന്തോ ക്ഷീരോല്പാദന സംഘടനയുടെ വേണ്ടപെട്ടതാനെന്നൊക്കെ പേപ്പറില്‍ ഉണ്ട്...അമിതമായ വേഗതയാണ് അപകടകാരണമെന്നും എഴുതിയിട്ടുണ്ടത്രേ...അമല ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ ആയില്ല....പാവം...ഇങ്ങനെ എത്രെയോ പാവങ്ങള്‍ ദിവസേന മരിക്കുന്നു....ഒരു മനുഷ്യനാണ് മരിച്ചതെന്ന് പോലും ആരും കരുതുന്നില്ല...അതാണ് കഷ്ട്ടം....ഇതിപ്പോള്‍ കണ്മുന്പില് കണ്ട കാരണം രണ്ടു ദിവസത്തെക്കൊരു വിഷമം.അതിനപ്പുറം ഇവിടെ ആര്‍ക്കും ഒന്നുമില്ല...അതെന്താ അങ്ങനെ.......?ഒരു പക്ഷെ അങ്ങനെയാവുമായിരിക്കും ഇന്നത്തെ ലോകം!

റോഡും വാഹനങ്ങളും ഒക്കെ ഒരു പേടി ജനിപ്പിക്കുന്ന പോലെ തോന്നുന്നു....ഞാനും ഇന്നലെ നോക്കി നിന്നെ ഉള്ളൂലെ?
Unknownnoreply@blogger.com0tag:blogger.com,1999:blog-4839619859183237733.post-76128225643892671372012-03-12T03:43:00.001-07:002012-03-13T03:04:45.109-07:00ഓര്മ..വെറും ഓര്മ
ഇന്നത്തെ എന്റെ പ്രഭാതം ആരുടെതായിരുന്നു?ഇനി അടുത്ത വെള്ളിയാഴ്ചയെ കാണാന്‍ പറ്റു എന്ന് മനസ്സില്‍ സങ്കടപെട്ടുകൊണ്ട് എന്തെങ്കിലും മറന്നോ എന്ന് അന്വേക്ഷിച്ച് എല്ലാം പായ്ക്ക് ചെയ്തു തന്നു കൊണ്ടിരുന്ന അമ്മയുടെതോ?അതോ മരണ വെപ്രാളത്തില്‍ ആദ്യമായിട്ടും അവസാനമായിട്ടും തകരുന്ന കണ്ണാടി ചില്ലുകള്‍ക്കിടയിലൂടെ എന്നെ നോക്കിയ ആ പ്രായം ചെന്ന മനുഷ്യന്റെതോ?

അറിയില്ല.പക്ഷെ ആ മനുഷ്യന് ഇപ്പോള്‍ ജീവിചിരുപ്പുണ്ടോ എന്നുപോലും എനിക്കറിയില്ല.കൂടി നിന്നവരെല്ലാം പറഞ്ഞത് മരിച്ചു കാണും എന്നാണു.ഒരുപക്ഷെ അയാള്‍......അയാള്‍ക്കും ഒരു വീടുണ്ടാകണം...ഭാര്യയും മക്കളും അടക്കം കുറെ കണ്ണുകള്‍ അയാള്‍ തിരിച്ചു വരുന്നതും കാത്തു ഒരു പക്ഷെ ഇരിപ്പുണ്ടാകും...അയാള്‍ മരിച്ചിരിക്കുമോ?

ഇന്നും പതിവ് പോലെ യുനിവേര്സിടിയിലോട്ടു പി .എ ട്രവെല്സിലാണ് കയറിയത്.എന്നും ഇരിക്കാറുള്ള പതിവ് സ്ഥലം.മുന്പില്.വണ്ടി ഓടിക്കുന്നത് നല്ല സ്പീഡില്‍ ഓടിക്കുന്ന ആളാണ്.ഇന്നാളു ഒരു കെ.എസ്.ആര്.ടി.സി.ബസ് മുന്നില്‍ പോകുമ്പോള്‍ ഇടിചെന്നു കരുതിയതാണ്.അന്നൊന്നും സംഭവിച്ചില്ല.

ബസ് അമല കഴിഞ്ഞു.അധികം പേരൊന്നുമില്ല .നല്ല സ്പീടിലാണ് യാത്ര.റോഡും ഏറെ കുറെ വിജനം.ബോറടിക്കണ കാരണം ചെവിയില്‍ കൊള്ളുന്നില്ലെങ്കിലും ഇയര്‍ ഫോണ്‍ കുത്തികേറ്റി. അധികം പാട്ടൊന്നുമില്ല.വച്ചത് തന്നെ വച്ച് അങ്ങനെ ഉറങ്ങി പൊയ്ക്കൊള്ളും .

ബസ് മുണ്ടൂരെത്തി കാണും.ഒരു വെള്ള മുണ്ടും വെള്ള ഷര്‍ട്ടും ഇട്ട മധ്യവയസ്കന് സൈക്ലില്‍ വരുന്നുണ്ട്.അയാള്‍ ഒരു പക്ഷെ ഒരു പാല്കാരണോ പത്രകാരാണോ ആകണം.വരുന്നതും കണ്ടു ഇടിക്കുന്നതും കണ്ടു .ചില്ലും തകര്‍ന്നു .മുന്പില് ആയതു കൊണ്ട് ചില്ല് മൊത്തം എന്റെ മേല്‍ വീഴുന്നത് അടഞ്ഞ കണ്ണ്കല്ക്കിടയിലൂടെ ഞാന്‍ അറിയുന്നുണ്ടായിരുന്നു.ഞാന്‍ കണ്ണ് തുറക്കുമ്പോള്‍ ബസിന്റെ മുന്‍വശത്തെ ചില്ല് മൊത്തം തകര്‍ന്നിട്ടുണ്ട്.ഡ്രൈവറും കണ്ടുക്ടരും ഇറങ്ങി ഓടുന്നത് അതിനിടയിലൂടെ എനിക്ക് കാണാമായിരുന്നു.ഇടിച്ചിട്ട ആ വയസന്റെ ശരീരം ബസിനു കുറച്ചു പുറകിലും.

ബസില്‍ നിന്ന് പ്രാണ രക്ഷാര്‍ത്ഥം ജീവനക്കാര്‍ ഇറങ്ങി ഓടുമ്പോഴും ബസ് പതിയെ നീങ്ങുന്നുണ്ടായിരുന്നു.ബുസില്ലുള്ളവരുടെ ജീവനെന്തു വില?

ഏതോ ഒരു യുവാവ് കയറി ബസ് ഓഫ് ആക്കി.അപ്പോഴേക്കും എല്ലാവരും താഴെ ഇറങ്ങിയിരുന്നു.അങ്ങ് പുറകില്‍ ആ പാവം മനുഷ്യന് ഒന്ന് പിടയുക പോലും ചെയ്യാതെ അനക്കമറ്റു കിടക്കുന്നു.കൂടെയുണ്ടായിരുന്ന ഒരു സ്ത്രീ പോലീസില്‍ വിവരമരിയിക്കുന്നത് കേട്ടു .ഞാന്‍ അമ്മക്ക് ഫോണ്‍ വിളിച്ചു പറഞ്ഞു.ഇതൊക്കെ നടക്കുമ്പോഴും ആരും ആ മനുഷ്യനെ ഒന്ന് തിരിഞ്ഞു നോക്കുന്നു പോലുമില്ലായിരുന്നു.ഫോണില്‍ അമ്മയോട് ഒരാളെ വണ്ടിയിടിചെന്നും ആരും അയാളെ ആശുപത്രിയില്‍ കൊണ്ട് പോകുന്നില്ലന്നു പറഞ്ഞതുമാല്ലാതെ ഞാനും ഒന്നും ചെയ്തില്ല.എന്റെ മേല്‍ നിറയെ ചില്ലായിരുന്നു .അയാള്‍ അപ്പോഴും ആരും ശ്രദ്ധിക്കാതെ റോഡില്‍ നടുവില്‍ കിടക്കുന്നു.രണ്ടു വശത്തും കൂടി വണ്ടികള്‍ പാഞ്ഞു പോകുന്നു.

പത്തു മിനുടിനു ശേഷം acts വന്നു.അപ്പോഴേക്കും വേറെ ബസും വന്നു .ഞങ്ങള്‍ അതില്‍ കയറി യാത്ര തുടര്‍ന്നു.

വണ്ടി ഇടിക്കുമെന്ന് കരുതിയാലും അയാള്‍ അവസാന നിമിഷം ആ ഡ്രൈവറെ നോക്കിയിരുന്നത് ഞാനും കണ്ടു.പാവം.

അതെ പാവം.അങ്ങനെ പറയാന്‍ മാത്രമേ ഞാനടക്കമുള്ള നമ്മുടെ സമൂഹത്തിനു കഴിയൂ. എല്ലാം കഴിഞ്ഞതിനു ശേഷം പ്രതികരിക്കാനും.
Unknownnoreply@blogger.com3tag:blogger.com,1999:blog-4839619859183237733.post-90112870534967455632011-09-08T09:08:00.001-07:002011-09-08T09:08:59.688-07:00

നന്മയുടെയും സ്നേഹത്തിന്റെയും സമത്വത്തിന്റെയും ഓണാശംസകള്‍..........

Unknownnoreply@blogger.com0tag:blogger.com,1999:blog-4839619859183237733.post-89022094992640486622011-07-29T10:43:00.000-07:002011-07-29T11:06:55.945-07:00

പ്രണയം
പ്രതികാരത്തിന്റെ

രണം വീണ

കയം ആണത്രേ !

ആണോ?
പ്രണയത്തിനു പ്രതികാരമുണ്ടോ?

രണം ചിന്തുമോ?

പ്രണയിക്കുന്നവര്‍ ആ

കയത്തില്‍ മുങ്ങുമോ?

Unknownnoreply@blogger.com3tag:blogger.com,1999:blog-4839619859183237733.post-90441713373878519802011-07-29T10:04:00.000-07:002011-07-29T10:04:00.749-07:00യാത്രാനിരക്ക് വര്‍ധന.

പെട്രോളിന്റെയും ഡീസലിന്റെയും വിലവര്‍ധനക്ക് തൊട്ടു പിന്നാലെ ഉയര്‍ന്നു വരുന്ന മറ്റൊരു വര്‍ധനയാണ് ബസ് യാത്രാനിരക്ക് വര്‍ധന.കുറെ കാലം അനിശ്ചിത കാല സമരം പ്രഖ്യാപിക്കുകയും തലേന്നാള്‍ അര്‍ദ്ധരാത്രിയോടെ അത് പിന്‍വലിക്കുകയും ചെയ്യുന്നത് സ്ഥിരം കാഴ്ചകള്‍.അതിനിടയില്‍ പറഞ്ഞ വാക്ക് പാലിച്ചുകൊണ്ട് ഒന്നോ രണ്ടോ ബസ് സമരങ്ങള്‍ നടത്ത്തപെടുന്നുമുണ്ട്.ബസ് വ്യവസായം നടത്തികൊണ്ട് പോകാന്‍ ഇപ്പോഴുള്ള യാത്രാനിരക്കും വിധ്യാര്തികളുടെ യാത്രാനിരക്കും അപര്യാപ്തമായി വരുന്നു എന്നതില്‍ വാസ്തവം ഉണ്ടായേക്കാം.

കൃത്യമായ പഠനത്തിലൂടെ യാത്രാ നിരക്ക് കൂട്ടണ മെന്നാനെങ്കില്‍ കൂട്ടണം.ഒപ്പം യാത്രാക്കാരോടുള്ള ബസ് ജീവനക്കാരുടെ സമീപനത്തിലും അവരോടുള്ള മര്യാദയിലും കൂടി അല്‍പ്പം ശ്രദ്ധിച്ചാല്‍ തരക്കേടില്ല.മത്സര ഊട്ടങ്ങള്‍ക്കിടയില്‍ അവരുടെ സുരക്ഷിതത്വം കൂടി വല്ലപ്പോഴും നോക്കിയാല്‍ കൊള്ളാം.കേവലം ഒരു ഫസ്റ്റ് ഐഡ് ബോക്സ് എങ്കിലും യാത്രക്കാര്‍ക്കുവേണ്ടി കരുതി വച്ചാല്‍ തരക്കേടില്ല.ഇതെല്ലാം ഉള്ള ബസുകളും ഉണ്ടാകാം.അവര്‍ക്ക് നന്ദി.ഇല്ലാത്തവര്‍ക്കും ഇതൊക്കെ ആകാം.ബസ് ചാര്‍ജ് കൂട്ടാത്തതില്‍ ബസ് ഉടമകള്‍ക്ക് ബസ് റോഡില്‍ ഇറക്കാതെ സമരം ചെയ്യാം.പക്ഷെ സാധാരണ ജനങ്ങള്‍ ബസ് ചാര്‍ജ് കൂട്ടിയതിന്റെ പേരില്‍ ബസില്‍ കയറാതെ സമരം നടത്തില്ല എന്നതും വാസ്തവം.നടക്കുന്നതിനും ഒരു പരിധിയില്ലേ?

Unknownnoreply@blogger.com2tag:blogger.com,1999:blog-4839619859183237733.post-19724378152368884942011-07-28T10:57:00.001-07:002011-07-28T10:57:43.928-07:00ജന്മദിനം

കത്തിച്ചു വച്ച തിരിനാളങ്ങള്‍

ഊതി കെടുത്തി ഞാനെന്റെ ജന്മദിനം ആഘോഷിച്ചു .

മരണമടഞ്ഞ പതിനെട്ടു വര്‍ഷങ്ങളുടെ

ശവദാഹം കഴിഞ്ഞിരിക്കുന്നു.

വിളമ്പി വച്ച സദ്യ

പഷ്നികഞ്ഞിയായി.

പുത്തന്‍ ഉടുപ്പില്‍

വാലായ്മയുടെ നിഴല്‍ പാടുകള്‍.

ക്ഷണിക്കപെട്ടവരുടെ

സമ്മാനങ്ങള്‍ കണ്ണോക്കായി,

ആശംസകള്‍ കണ്ണ് നീരില്‍ കുതിരും പോലെ.

ഇതെന്റെ ജന്മദിനമോ

മരണ നാളോ?

Unknownnoreply@blogger.com2tag:blogger.com,1999:blog-4839619859183237733.post-55956378410045991872011-06-27T09:52:00.000-07:002011-06-27T09:52:50.181-07:00മഴ
മഴ,

ആദ്യത്തെ തുള്ളി

പ്രകൃതിയുടെ ആദ്യത്തെ കണ്ണുനീരായി.........

മഴ ചാറാന്‍ തുടങ്ങിയിരിക്കുന്നു..........

പ്രകൃതിയുടെ കണ്ണുകളും............

മഴ കനത്തു.........

കലങ്ങിയ കണ്ണുകള്‍ കാട്ടി പ്രകൃതി

സങ്കടം അറിയിച്ചു...........

ഇടിയും കുടുങ്ങി തുടങ്ങി..........

പ്രകൃതി തന് തൊണ്ടയും

വരണ്ടുണങ്ങി..........

Unknownnoreply@blogger.com3tag:blogger.com,1999:blog-4839619859183237733.post-17351037167619304252011-06-26T10:08:00.000-07:002011-06-26T10:08:06.628-07:00മുറിവുകള്‍
മുറിഞ്ഞു ,

പല തവണ.

ഉണങ്ങി ,

ചിലപ്പോഴൊക്കെ.

മരുന്ന്,

പലപ്പോഴും കിട്ടിയില്ല.

കിട്ടിയപ്പോള്‍

തേച്ചില്ല.

തേച്ചപ്പോള്‍

തൂര്ന്നതുമില്ല.

ചിലതങ്ങനെയാണ്.

കാലത്തിനും

ഉണക്കാനാകില്ല.

മുറിവുകള്‍.........

ജാഗ്രതെ!

Unknownnoreply@blogger.com3tag:blogger.com,1999:blog-4839619859183237733.post-25342079347468048192011-05-29T10:16:00.000-07:002011-05-29T10:16:31.570-07:00ആശംസകള്‍
മഴക്കാറുണ്ട് .............

നനയ്ക്കാന്‍ ഇഷ്ട്ടമില്ലേലും ബാഗും പുത്തന്‍ ഉടുപ്പും നനയുമെന്നുരപ്പാ.......

എങ്കിലും സ്കൂളില്‍ പോയല്ലേ പറ്റു................

എല്ലാവര്ക്കും ആശംസകള്‍...............

Unknownnoreply@blogger.com2tag:blogger.com,1999:blog-4839619859183237733.post-24403359031638106972011-04-16T09:53:00.001-07:002011-05-03T07:54:48.067-07:00പാമ്പ്................

നര വന്ന മുടി

കൂര്‍ത്ത മുഖം

പരുപരുത്ത തൊലി

ചുവന്ന കണ്ണുകള്‍

മുകളിലോട്ടു പൊങ്ങിയ മീശ

അസഹനീയമായ ഗന്ധം

അതയാളാണ് പാമ്പ്

മറ്റു ചിലര്‍ അയാളെ താമരയെന്നു വിളിച്ചു

മട്ടു കള്ളിന്റെ പുളിച്ച മണവുമായി

നടന്നിരുന്ന കേശവന്

ഈ രാത്രിയില്‍ അല്‍പ്പം വോട്ക്കയും കഴിച്ചു

സ്വന്തം കാറിന്റെ മിററില്‍ നോക്കിയപ്പോള്‍

എന്റെ മുഖത്തിനെന്തേ അയാളുടെ ചായ........?

അയാളുടെ പുളിച്ച കള്ളല്ല ഞാന്‍ കുടിച്ചത്

ആരെയും തെറി പറഞ്ഞുമില്ല

പൈസയും കൊടുത്തു

പിന്നെന്തേ ഇങ്ങനെ..........................?

അല്ല പറയുമ്പോള്‍

ആ കുടിയന് കേശവന്റെ മകനാ

പക്ഷെ താമരയല്ല.................ആമ്പലാനെന്നു തോന്നുന്നു..............

കാറിന്റെ പിന്‍സീറ്റില്‍ കിടന്നുറങ്ങുന്ന

മനുമോനെയും നാളെ ആരെങ്കിലും

കുടിയന്റെ മോനെന്നു വിളിക്കുമോ................?
അതോ അവനും നാളെ ഒരു പാമ്പോ താമരയോ ആവുമോ............?

തല വെട്ടിപൊളിയുന്നു

പതിനെട്ടു മിസ്സ്ടു കാള്‍സു

ഇനിയും തീരാത്ത ടെന്‍ഷനുകള്‍

കുപ്പിയില്‍ അല്‍പ്പം ബാക്കിയുണ്ട്

ഇന്നെക്കിത് മതി

Unknownnoreply@blogger.com4tag:blogger.com,1999:blog-4839619859183237733.post-19358438746599973192011-04-16T09:31:00.001-07:002011-05-03T08:01:36.246-07:00ഉപ്പ്

കറിക്കുപ്പു കൂടി

ജീവിതത്തിന്റെത് പോലെ

വെള്ളം കുടിച്ചു മതിയായി

അമ്മേ.,.

കറിക്കു ഇത്രേ ഉപ്പു വേണ്ടാട്ടോ
ദൈവമേ

ജീവിതത്തിനും
Unknownnoreply@blogger.com3tag:blogger.com,1999:blog-4839619859183237733.post-20810077931923323432011-04-13T11:15:00.000-07:002011-05-03T08:15:08.774-07:00ബോണ്‍സായി

"നീരദ് പറഞ്ഞത് ശരിയാണ്.....

തനിക്കു ശരിക്കും സായി എന്നല്ല ബോണ്‍സായി എന്നാണു പേരിടെണ്ടത് കളിയായാണ് അയാള്‍ അത് പറഞ്ഞതെങ്കിലും എന്തോ മനസിന് ഒരു വിങ്ങല്‍. അയാള്‍ പറഞ്ഞത് ശരിയാണെന്നൊരു തോന്നല്‍. ഈ ഇട്ടാവട്ട സ്ഥലത്ത്.

പാരതന്ത്ര്യത്തിന്റെ അങ്ങേ അറ്റത്തു.തനിക്കു യോചിച്ച പേര് വേറെ എന്താണ്..........?":

ഒരു ബോണ്‍സായിക്ക് ഇത്തരം ചിന്തകള്‍ വരെ പാടില്ലെന്ന് ഇടയ്ക്കിടെ കാള്ളിംഗ് ബെല്‍ ഓര് മപെടുത്തി . . വാതിലിനപ്പുറം അയാള്‍ തന്നെ.രാജിവ്.

കഴുത്തില്‍ കുടുങ്ങികിടക്കുന്ന നീണ്ട ടയി അയച്ചുകൊണ്ട് അയാള്‍ മുറിയിലേക്ക് കടന്നു വന്നു.
സായി എന്ന പടര്‍ന്നു പന്തലിച്ച മരത്തെ വരിഞ്ഞു മുറുക്കി ഒരു മഞ്ഞ കയറുകൊണ്ട് ബന്ധിച്ചു മനസും കലയും ഭാവനയും മുരടിപ്പിച്ചു ഒരു ബോണ്‍സായി മരമാക്കി മാറ്റിയ അവളുടെ .....

അയാള്‍ തന്റെ ജീവിതത്തില്‍ അനാവശ്യമായ ഒരു ശിഖിരമാണെന്ന് എത്ര തവണ തോന്നിയതാണ് തനിക്ക്.......പക്ഷെ അടര്ത്താനാവാതെ അതവിടെ തന്നെ കിടക്കുന്നു.പലപ്പോഴും വേദനിപ്പിച്ചുകൊണ്ട് ഉപയോഗശൂന്യമായ ചില്ലകള്‍ മുറിച്ചു കളയാന്‍ സാധിച്ചുവെങ്കില്‍ എന്ന് പലപ്പോഴും അവള് ചിന്തിച്ചിട്ടുണ്ട് .പക്ഷെ നിയമങ്ങളും ആചാരങ്ങളും അവളെ വിലക്കുന്നു..എല്ലാം വലിച്ചെറിഞ്ഞു പോകാമെന്ന് തീരുമാനിക്കുമ്പോഴാണ് തന്നില്‍ നിന്ന് മുളപൊട്ടിയ രണ്ടു കുരുന്നു മുകുളങ്ങള്‍ ഒരു വേദനയായി കിടക്കുന്നത്..

ഒരു ബഹുനില കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലയില്‍ മൂന്നു മുറികളില്‍ മനോഹരമായി അലങ്കരിച്ച ഒന്നില്‍ ശാസ്ത്രീയമായി ഒതുക്കിയ ചില്ലകളും വളവും ആയി കഴിഞ്ഞ പത്തു വര്‍ഷമായി സായി ഒരു ബോണ്‍സായി ആയി രൂപാന്തരപെടുകയായിരുന്നു. പക്ഷെ തന്റെ അവസ്ഥയെ നിര്‍വചിക്കാന്‍ പോലും ഒരു പരസഹായം വേണ്ടി വന്നു അവള്‍ക്കു.

നിയന്ത്രിക്കപെട്ട വേരോട്ടം എങ്ങനെയോ നീരദ് എന്ന മനുഷ്യ സ്നേഹിയ പരിചയപെടുത്തി. ശാസ്ത്രീയമായ വളങ്ങല്‍ക്കപ്പുരം പത്തു വര്‍ഷമായി തനിക്ക് നഷ്ട്ടപെട്ട മനുഷ്യനെന്ന പരിഗണന പകര്‍ന്നു നല്കി. ചെറുപ്പത്തിലെ മനസ് മുരടിച്ച തന്റെ കുഞ്ഞു ചില്ലകള്‍ക്ക് കരുത്തേകി. ബോണ്‍സായി എങ്കിലും ചില്ലകളുടെ ഒതുക്കങ്ങളില്‍ ഒതുങ്ങാതെ നില്ക്കുന്ന രാജിവ് എന്ന ചില്ലയെ ഒതുക്കാനോ തിരുത്താനോ നീരദ് ശ്രമിച്ചില്ല.

തളിര്ത്തപ്പോഴേ തന്നില്‍ നിന്ന് നുള്ളിയ പച്ചയുടുപ്പിട്ട തന്റെ ആദ്യ മുകുളത്തെ ഓര്‍ത്തും..അനാവശ്യമായി തന്റെ മേല്‍ തൂങ്ങി കിടക്കുന്ന ആ വന്‍ ശിഖിരത്തെ കുറിച്ചുള്ള ചിന്തകളും അവളെ ധീരമായ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടെയിരുന്നു.

മഞ്ഞുള്ള ഒരു രാത്രിയില്‍ തന്റെ ഇട്ടാവട്ട സ്ഥലത്തിരുന്നുകൊണ്ട് അവള് കണ്ണാടിയിലേക്ക് നോക്കി.തന്റെ ദേഹത്തെ അനാവശ്യമായ ആ ചില്ല നീക്കം ചെയ്യപ്പെട്ടിരിക്കുന്നു.

എങ്കിലും ..ഇന്നും ബോണ്‍സായിയുടെ പരിവേഷത്തില്‍ നിന്നും മുക്തിനെടാന്‍ അവള്‍ക്കാകുന്നില്ല.അനാവശ്യമായ പുത്തന്‍ ചില്ലകള്‍ അവളുടെ മേല്‍ എന്നും മുളച്ചു കൊണ്ടേയിരുന്നു .

Unknownnoreply@blogger.com1tag:blogger.com,1999:blog-4839619859183237733.post-53645285894322836232011-04-13T09:49:00.001-07:002011-04-13T10:12:17.213-07:00ഉമിനീര്

തോന്നുമ്പോള്‍ നുന്നഞ്ഞിരക്കിയും

മറ്റു ചിലപ്പോള്‍ കാര്‍ക്കിച്ചുതുപ്പിയും ,

എന്നിലെ പുരുഷമേധാവി,

തന്റെ ദാമ്ഷ്ട്രകല്‍ക്കിടയിലൂടെ

അവളുടെ രക്ത്തരസത്തെ

അനുദിനം നിന്നിച്ചുകൊണ്ടെയിരുന്നു.

ഇന്നലെ രാവിലെ

ബ്രോയിലര്‍ ചിക്കന്‍ kadichirakkiyappol

അറിയാതെ ennile

ദംഷ്ട്രകള്‍ കൊഴിഞ്ഞു.

കൊഴിഞ്ഞ ദംഷ്ട്ര

കണ്ണാടിയില്‍ കാണവേ

ഒലിച്ചിറങ്ങുന്ന ഉമിനീരിനെന്തേ

ചുവപ്പ് നിറം?

ഒരു പക്ഷെ

പഴയ നാടന്‍ കോഴിയുടെ

കാര്‍ക്കിച്ചുത്തുപ്പിയ എല്ലിന് കഷ്ണത്തിന്റെ

ശാപമാകാം.

Unknownnoreply@blogger.com0tag:blogger.com,1999:blog-4839619859183237733.post-3787483013108824262011-04-13T09:41:00.000-07:002011-04-13T10:11:09.894-07:00ക്ലാവ്

അരയാലിന് ചുവട്ടിലിരുന്നു

ഓട്ടുപാത്രം തെയ്ക്കവേ

കഴക വൃദ്ധക്ക് തെച്ചുമിനുക്കേണ്ടി വന്നതും

ക്ലാവ് പിടിച്ച തന് ഓര്‍മ്മകള്‍ തന്നെ.

മുല്ലമൊട്ടു കണക്കെയുള്ള

ദന്തങ്ങളില്‍ ആദ്യം പതിഞ്ഞ

ക്ലാവില്‍ രൂക്ഷഗന്ധവും,

ഇരുണ്ട കാര്ക്കൂന്തലിന് വെള്ള

ക്ലാവുപിടിച്ച്ചപ്പോഴും,അഴകാര്‍ന്ന

മേല്‍ തൊലിയില്‍ ക്ലാവേറിയ

ചിതമ്പലുകള്‍ വന്നപ്പോഴും

ഒടുവില്‍, ക്ലാവ് പിടിച്ച

ഓര്‍മകളുമായി വീട്ടില്‍

നിന്നിറങ്ങേണ്ടി വന്നപ്പോഴും

താന്‍ കാലത്തിന്റെ,

വിധിയുടെ,

ക്രൂരമാം

ക്ലാവിന്‍ ഗന്ധവും,വിരസത

യും നുകരുകയാനെന്നരിയാന്‍

മറന്നു.

Unknownnoreply@blogger.com0tag:blogger.com,1999:blog-4839619859183237733.post-37662617936150530082011-04-13T09:29:00.000-07:002011-04-13T10:11:39.126-07:00ചിത

ഇന്ന് ഞാന്‍ തീര്‍ത്തും

സ്വതന്ത്രയാണ്.

എനിക്ക് ചുറ്റും അലയടിക്കുന്ന

നിര്‍ദേശങ്ങളുടെയും ,

ആജഞ്ഞകളുടെയും,

നാദം നിലച്ചിരിക്കുന്നു.

സ്നേഹത്തില്‍ പൊതിഞ്ഞ

ശാസനകളുടെ വീര്‍പ്പുമുട്ടലുകളും,

പരിഭവങ്ങളുടെ കണ്ണീര്പുഴകളും,

ഇടികനക്കെയുള്ള ഗര്‍ജനങ്ങളും

മാഞ്ഞിരിക്കുന്നു.

ആകെ ഇവിടം അവശേഷിക്കുന്ന-

തെന്തെന്നോ?

കര്പ്പൂരത്തിന് ജ്വാലയില്‍ പുളയുന്ന

തിരിനാള്ളത്തിന്‍ ഗന്ധവും,

എവിടെ നിന്നോ വരുന്ന

മണിനാദങ്ങള്‍ മാഞ്ഞുപോയിക്കോ-

ണ്ടിരിക്കുന്നു.കരച്ചില് വറ്റിയ

തോണ്ടകളുടെ ഇടറിനക്കങ്ങള്‍....................

ഓ!മറന്നു .കുഴിയും മൂടാറായി.

വിട!

Unknownnoreply@blogger.com3tag:blogger.com,1999:blog-4839619859183237733.post-23812859769147154392011-03-02T09:07:00.000-08:002011-03-02T09:07:39.914-08:00സുഖമുള്ള നോവ്.............

മറവി സുഖമുള്ള നോവാണ് . ................

പക്ഷെ മറവിയുടെ മാറാല പൊതിഞ്ഞ ഓര്‍മ്മകള്‍

വീണ്ടും ഓര്‍മയില്‍ തെളിയുമ്പോള്‍ അറിയാതെ

കണ്ണില്‍ ഈറനനിയുന്നു.

Unknownnoreply@blogger.com3tag:blogger.com,1999:blog-4839619859183237733.post-90737534774343723322011-02-23T09:49:00.000-08:002011-02-23T09:49:11.700-08:00പിരിയാന്‍
പിരിയാന്‍ ഒരു വിഷമം .

മൂന്നു കൊല്ലം കൂടി അടുത്തതല്ലേ.

ലിവ്യയെ പിരിയുമ്പോള്‍ നഷ്ട്ടബോധം.

ഇനി ഇങ്ങനെയൊരു സുഹൃത്തിനെ കിട്ടിയില്ലെങ്കിലോ ?

ഷംലയെ പിരിയാന്‍ സങ്കടം.

എന്തോ മനസ്സില്‍ ഒരു വേദന .

അനഘയെ പിരിയേണ്ടിയില്ല .

ഇനിയെന്ന് കേള്‍ക്കും ഒന്നും സാരമില്ലെന്ന പറച്ചില്.

സഫീദയുടെ ഉറങ്ങാത്ത ഉറങ്ങിയെന്നു

തോന്നിക്കുന്ന മുഖം ഇനി എന്ന് കാണും.

അനുശ്രീയെ ഇനി എന്ന് കാണും?

ശരണ്യയെ എന്ന് കളിയാക്കും?

സിസ്റ്റെറിനെ എന്ന് ഞാനിനി നീട്ടി

വിളിക്കും?

നെസിയെ എന്ത് പറഞ്ഞു എളക്കും ?

നിജു നിന്നെയും ഞാന്‍ വേദനയോടെ ഓര്‍ക്കുന്നു.

മറക്കാതെ എന്നും ക്ലെലിയായും.

വിദ്യ ,
കരയരുത്.നമ്മള് പിരിയുന്നില്ല .

സായി .
മറക്കുക പഴയ വേദനകളെ.

ഓര്‍ക്കുക പൊട്ടിച്ചിരിച്ച നിമിഷങ്ങള്‍.

ഗാര്‍ഗി..........................................

എന്നും അണയാത്ത ദീപമായിരിക്കട്ടെ .

വിനിഷ......................................

തളരരുത് .

അമൃത....................................

നാം അകലുന്നില്ല .

സരിത പുതിയവീട്ടില്‍ ഓര്‍ക്കുക.

ലിന്റ ഒത്തിരി സ്നേഹത്തോടെ വിട.

രാധിക...............................

കൂടെ പഠിച്ചതില്‍ സന്തോഷം.

അതീനയെ മറന്നെന്തു കോളേജ്?

റോസേ നിന്നെയും..................

മഞ്ജു ഓര്‍മകളില്‍ എന്നും നീയും.

അമ്മു മറക്കില്ലെടോ .........

ജെന്നി പറക്കുക സ്വപ്നങ്ങള്‍ കീഴടക്കാണ്ണ്‍..........

ലിനെറ്റ് നീയും നിറയുന്നു എന്‍

ഓര്‍മകളില്‍.........

അച്ചു .............................................

തൂലികകള്‍ ചലിപ്പിക്കുക........

നിധി
താനൊരു നല്ലകുട്ടിയാടോ .

ജകുലിനെ ഓര്‍മയില്‍ നില്ക്കട്ടെ .

ക്ലാസ്സില്‍ വരാത്ത നാല് ബോയ്സിനെയും ഓര്‍ക്കുന്നു.

ക്ലാസും കളിയും ചിരിയും ഓര്‍മയില്‍ തുളുമ്പുന്നു

എന്റെ കണ്ണ് നിറയുന്നുണ്ടോ?

ഇല്ലായിരിക്കും.

ചിലപ്പോള്‍ ഉറക്കത്ത്തിന്റെയാവും.

മുകളില്‍ എഴുതിയ ഓരോ പേരും എന്റെ നഷ്ട്ടങ്ങളാണോ ?

അറിയില്ല.....

എഴുതാന്‍ ഇനിയും വിട്ടുപോയിട്ടുണ്ടോ ?

ഇല്ല. അതുരപ്പാണ്.

നന്ദി

എല്ലാരോടും.

എല്ലാറ്റിനും .

ഒത്തിരി സ്നേഹത്തോടെ

സുധി .

Unknownnoreply@blogger.com1tag:blogger.com,1999:blog-4839619859183237733.post-80352356873859167172011-02-09T06:29:00.000-08:002011-02-09T06:29:16.691-08:00നാഴികക്കല്ലുകള്‍
മറവിയില്‍ മുങ്ങിയ നാഴികക്കല്ലുകള്‍

ആ സിമന്റ് കുറ്റികളെ നാഴികക്കല്ലുകള്‍ എന്ന് തന്നെയല്ലേ പറയുക ?

മുമ്പൊക്കെ റോഡില്‍ ധാരാളം ഉണ്ടായിരുന്നു.

ഇപ്പോള്‍ അത് തീരെ കാണാനില്ല .

ഇന്ന് കോളേജില്‍ നിന്ന് വരുന്ന വഴിയില്‍ അത്തരം കല്ലുകളില്‍ ഐഡിയ എന്ന് എഴുതി വച്ചിരിക്കുന്നു.

ഇപ്പോഴും അത്തരത്തിലുള്ള കല്ലുകള്‍ ഉണ്ടോ ആവോ ?

ചിലപ്പോള്‍ കാണാഞ്ഞിട്ടാവും .

Unknownnoreply@blogger.com1tag:blogger.com,1999:blog-4839619859183237733.post-90408357442926038402011-02-06T08:21:00.000-08:002011-02-06T08:21:45.305-08:00സുമാ നിനക്കായി.............................

സുമാ നിനക്കായി.............................

സുമാ ,

മാനവും ജീവനും നഷ്ട്ടപ്പെട്ടു

നീ നാളെത്തെ പോസ്റ്മാര്ടവും

കാത്തു തണുത്തു വെറുങ്ങലിച്ചു

കിടക്കാലെ?

എന്നും കാത്തിരിക്കാന്‍ തന്നെയാണോ നിന്റെ വിധി.

കൂട്ടില്ലാതെ , രാത്രിയില്‍ ഒറ്റയ്ക്ക് ജീവിതം

തീവണ്ടിയുടെ താളത്തിനൊത്ത് നീങ്ങിയപ്പോളും

നിന്നില്‍ അവശേഷിച്ചത് ആ കാത്തിരിപ്പ് തന്നെയായിരുന്നോ?

രണ്ടറ്റവും കൂട്ടിമുട്ടിക്കുവാന്‍ പുറപെട്ടപ്പോളും

മനസിലുണ്ടായിരുന്നത്

നാളെ രക്ഷപ്പെടുമെന്നുള്ള പ്രതീക്ഷയായിരുന്നോ ?

ക്ഷമിക്കണം സുമേ.........

ഏതോന്നിനും ഒരു രക്തസാക്ഷി അനിവാര്യമാണ്.

നാളെത്തെ സ്ത്രീകളുടെ നന്മക്കായി

പക്ഷെ ബാലിയാടായത് നീയെന്നു മാത്രം...

നിനക്ക് തോന്നുണ്ടോ സുമാ...............

ഈ ഭൂമിയിലെ അവസാന സ്ത്രീയും രക്തസാക്ഷിയായാലും

ഈ ലോകം നന്നാവുമെന്ന്.?

അവസാനമായി

ഈ നശിച്ച ലോകത്ത് ഭീതിയോടെ കഴിയുന്ന

ഒരു സഹോദരിയുടെ കണ്ണീരില്‍ പൊതിഞ്ഞ

ആദരാഞ്ജലികള്‍.

Unknownnoreply@blogger.com2tag:blogger.com,1999:blog-4839619859183237733.post-70190435787984840902011-02-06T08:02:00.000-08:002011-02-06T08:02:06.133-08:00ആധിയോടെ
ആധിയോടെ .......

സമയം നന്നേ വൈകിയിരിക്കുന്നു

ഇന്നലെ അവന് ഇതിലും നേരത്തെ വന്നൂലോ?

അപ്പോഴേ ഞാന്‍ പറഞ്ഞതാ ഇന്ന് പോണ്ടാന്നു.

ഏട്ടനും വരാന്‍ എന്തേ വൈകുന്നു?

ഇന്ന് വരില്ലെന്ന് പറഞ്ഞിരുന്നോ?

അതോ പറഞ്ഞത് ഞാന്‍ ഓര്‍ക്കാഞ്ഞിട്ടോ ?

ഉള്ളിലെന്തോ ആധി കയറി ഉരുണ്ടു മറയുന്നു.

കോലായില്‍ തൂണും ചാരി നിന്ന്

തൂണ് ഒത്തിരി തേഞ്ഞുപോയിരിക്കുന്നു.

എന്നിട്ടും അവരെ കാണാനില്ലല്ലോ?

വിളിച്ച്ചിട്ടെന്തേ കിട്ടാത്തു ......

നേരം ഇനിയും പൂവാണല്ലോ?

ജനലരികില്‍ പെരുക്കം കേള്‍ക്കുന്നുണ്ടോ?

കതകടച്ചു കിടക്കാന്‍ ഭാവിക്കവേ എത്തി

രണ്ടുപ്പേരും.

തെല്ലുനെരത്തെ പരിഭവങ്ങല്‍ക്കൊടുവില്‍

നേരമ്മില്ലാ നേരത്ത് ഉറങ്ങിപ്പോയി .................

ഒപ്പം മനസ് വിറച്ച ആ അമ്മ മനസും.

നാളെയും ഇത് തന്നെ......................

തനിയാവര്‍ത്ത്തനങ്ങള്‍.................

Unknownnoreply@blogger.com0tag:blogger.com,1999:blog-4839619859183237733.post-23257464544611705172011-02-05T10:00:00.000-08:002011-02-05T10:00:38.391-08:00

നാളെ

അന്നെന്നെ കേള്‍ക്കാന്‍ കുറെ പേരുണ്ടായിരുന്നു.

പക്ഷെ

അന്ന് എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല.

അതുകൊണ്ട് ഞാന്‍ ഒന്നും പറഞ്ഞില്ല.

ഇന്നെനിക്കു എന്തൊക്കെയോ പറയാനുണ്ട്

പക്ഷെ ആരും കേള്‍ക്കാനില്ല.

അതുകൊണ്ട്

ഇന്നും ഞാനൊന്നും പറഞ്ഞില്ല.

നാളെ........................

Unknownnoreply@blogger.com0tag:blogger.com,1999:blog-4839619859183237733.post-88355853764723992442011-02-05T09:19:00.000-08:002011-02-05T09:19:37.283-08:00കലണ്ടര്‍
കലണ്ടര്‍

ചുമരില്‍ തുരുംബ്ബെടുത്തു തുടങ്ങിയ ആണി.

ആ ആണിയില്‍ തൂങ്ങി കിടക്കുന്ന വര്‍ഷങ്ങളുടെ ഓര്‍മ്മകള്‍ ഉള്ളിലൊതുക്കിയ കലണ്ടറുകള്‍.

ചിലതിന്റെ എടുകള്‍ക്ക് കാലം നാശം വരുത്തിയിരിക്കുന്നു...

ചില വര്‍ഷങ്ങളിലെ ഒന്നിലേറെ കലണ്ടറുകള്‍ കിടപ്പുണ്ട്......

എങ്കിലും ഓര്‍മയില്‍ ആ വര്‍ഷങ്ങളെ ഇല്ലാത്ത പോലെ ഒരു തോന്നല്‍.....

ഓരോ കലണ്ടറിലും കുടിച്ചു തീര്‍ത്ത പാലിന്റെയും അതിനു കൊടുത്ത വിലയും ഉദിച്ചു നില്ക്കുന്നു

പത്രക്കാരന് രൂപ കൊടുക്കേണ്ട ദിവസവും, കേബിളിന്റെ തുകയും രേഖപെടുത്തിയിരിക്കുന്നു

അയലത്തെ വീട്ടിലെ ചേച്ചിക്ക് കൊടുത്ത പൈസയുടെ കണക്കുകളും എഴുതാന്‍ മറന്നിട്ടില്ല.

ആരുടെയൊക്കെയോ ഫോണ്‍ നമ്പരുകളും കുനുകുനാ കിടക്കുന്നുണ്ട്.

ചക്കി കോഴിയുടെ മുട്ട വിരിഞ്ഞ ദിവസവും,

ദീപു ചേട്ടന് കാറ് വാങ്ങിയതും മങ്ങാതെ കിടപ്പുണ്ട്.

ഇന്നലെയും അച്ഛന് പുതിയ കലണ്ടര്‍ കിട്ടി

ഇപ്പോള്‍ വീട്ടില്‍ ഈ കൊല്ലത്തെ കലണ്ടര്‍ ഏഴായി.

കൊല്ലം കഴിഞ്ഞു ഏഴു ദിവസമെങ്കിലും ഈ വര്‍ഷത്തെ ഓര്‍മ്മകള്‍

മനസ്സില്‍ സൂക്ഷിക്കാന്‍ സാധിച്ചെങ്കില്‍ .......

Unknownnoreply@blogger.com0tag:blogger.com,1999:blog-4839619859183237733.post-87355724446240758702011-02-03T09:23:00.000-08:002011-02-03T09:23:18.476-08:00vaakamarathanalil: ഞാന്‍ ഞാനായിരുന്നു ഗാ...vaakamarathanalil: ഞാന്‍ ഞാനായിരുന്നു
ഗാ...: " &n..."Unknownnoreply@blogger.com0tag:blogger.com,1999:blog-4839619859183237733.post-84129609014256276952011-02-03T09:06:00.000-08:002011-02-03T09:06:39.435-08:00vedhanayode
കൊച്ചി- ഷോര്‍ണൂര്‍ പാസ്സഞ്ചര്‍ ട്രെയിനിലെ ആ പാവം പെണ്‍കുട്ടിയുടെ ദുരവസ്ഥയില്‍ സങ്കടപെടുന്നു.

Unknownnoreply@blogger.com0