Wednesday, April 13, 2011

ബോണ്‍സായി

"നീരദ്  പറഞ്ഞത് ശരിയാണ്.....
തനിക്കു  ശരിക്കും സായി എന്നല്ല ബോണ്‍സായി എന്നാണു പേരിടെണ്ടത്  കളിയായാണ് അയാള്‍ അത് പറഞ്ഞതെങ്കിലും എന്തോ മനസിന്‌ ഒരു വിങ്ങല്‍. അയാള്‍ പറഞ്ഞത് ശരിയാണെന്നൊരു തോന്നല്‍. ഈ ഇട്ടാവട്ട സ്ഥലത്ത്.
പാരതന്ത്ര്യത്തിന്റെ അങ്ങേ അറ്റത്തു.തനിക്കു യോചിച്ച പേര് വേറെ എന്താണ്..........?":
        ഒരു ബോണ്‍സായിക്ക്  ഇത്തരം ചിന്തകള്‍ വരെ  പാടില്ലെന്ന് ഇടയ്ക്കിടെ കാള്ളിംഗ് ബെല്‍ ഓര്‍ മപെടുത്തി  . . വാതിലിനപ്പുറം അയാള്‍ തന്നെ.രാജിവ്.
    കഴുത്തില്‍ കുടുങ്ങികിടക്കുന്ന നീണ്ട ടയി അയച്ചുകൊണ്ട് അയാള്‍ മുറിയിലേക്ക് കടന്നു വന്നു.
സായി എന്ന പടര്‍ന്നു പന്തലിച്ച   മരത്തെ വരിഞ്ഞു മുറുക്കി ഒരു മഞ്ഞ കയറുകൊണ്ട് ബന്ധിച്ചു  മനസും കലയും ഭാവനയും മുരടിപ്പിച്ചു ഒരു ബോണ്‍സായി മരമാക്കി മാറ്റിയ അവളുടെ .....
     അയാള്‍ തന്റെ  ജീവിതത്തില്‍ അനാവശ്യമായ ഒരു ശിഖിരമാണെന്ന് എത്ര തവണ തോന്നിയതാണ്  തനിക്ക്.......പക്ഷെ അടര്ത്താനാവാതെ അതവിടെ തന്നെ കിടക്കുന്നു.പലപ്പോഴും വേദനിപ്പിച്ചുകൊണ്ട്  ഉപയോഗശൂന്യമായ ചില്ലകള്‍ മുറിച്ചു കളയാന്‍  സാധിച്ചുവെങ്കില്‍ എന്ന് പലപ്പോഴും അവള്‍ ചിന്തിച്ചിട്ടുണ്ട് .പക്ഷെ നിയമങ്ങളും ആചാരങ്ങളും അവളെ വിലക്കുന്നു..എല്ലാം വലിച്ചെറിഞ്ഞു പോകാമെന്ന് തീരുമാനിക്കുമ്പോഴാണ് തന്നില്‍ നിന്ന്  മുളപൊട്ടിയ രണ്ടു കുരുന്നു മുകുളങ്ങള്‍ ഒരു വേദനയായി കിടക്കുന്നത്..
      ഒരു ബഹുനില കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലയില്‍ മൂന്നു മുറികളില്‍ മനോഹരമായി അലങ്കരിച്ച ഒന്നില്‍ ശാസ്ത്രീയമായി ഒതുക്കിയ ചില്ലകളും വളവും ആയി കഴിഞ്ഞ പത്തു വര്‍ഷമായി സായി ഒരു ബോണ്‍സായി ആയി രൂപാന്തരപെടുകയായിരുന്നു. പക്ഷെ തന്റെ അവസ്ഥയെ നിര്‍വചിക്കാന്‍ പോലും ഒരു പരസഹായം വേണ്ടി വന്നു അവള്‍ക്കു.
 നിയന്ത്രിക്കപെട്ട വേരോട്ടം എങ്ങനെയോ നീരദ് എന്ന മനുഷ്യ സ്നേഹിയ പരിചയപെടുത്തി. ശാസ്ത്രീയമായ വളങ്ങല്‍ക്കപ്പുരം പത്തു വര്‍ഷമായി തനിക്ക് നഷ്ട്ടപെട്ട മനുഷ്യനെന്ന പരിഗണന പകര്‍ന്നു നല്‍കി. ചെറുപ്പത്തിലെ മനസ് മുരടിച്ച തന്റെ കുഞ്ഞു ചില്ലകള്‍ക്ക് കരുത്തേകി. ബോണ്‍സായി എങ്കിലും ചില്ലകളുടെ ഒതുക്കങ്ങളില്‍ ഒതുങ്ങാതെ നില്‍ക്കുന്ന രാജിവ് എന്ന ചില്ലയെ ഒതുക്കാനോ തിരുത്താനോ നീരദ് ശ്രമിച്ചില്ല.
           തളിര്ത്തപ്പോഴേ തന്നില്‍ നിന്ന് നുള്ളിയ പച്ചയുടുപ്പിട്ട തന്റെ ആദ്യ മുകുളത്തെ ഓര്‍ത്തും..അനാവശ്യമായി തന്റെ മേല്‍ തൂങ്ങി കിടക്കുന്ന ആ വന്‍ ശിഖിരത്തെ  കുറിച്ചുള്ള ചിന്തകളും   അവളെ ധീരമായ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടെയിരുന്നു.
           മഞ്ഞുള്ള ഒരു രാത്രിയില്‍ തന്റെ ഇട്ടാവട്ട സ്ഥലത്തിരുന്നുകൊണ്ട് അവള്‍ കണ്ണാടിയിലേക്ക് നോക്കി.തന്റെ ദേഹത്തെ അനാവശ്യമായ ആ ചില്ല നീക്കം ചെയ്യപ്പെട്ടിരിക്കുന്നു.
എങ്കിലും ..ഇന്നും ബോണ്‍സായിയുടെ  പരിവേഷത്തില്‍ നിന്നും മുക്തിനെടാന്‍ അവള്‍ക്കാകുന്നില്ല.അനാവശ്യമായ പുത്തന്‍ ചില്ലകള്‍ അവളുടെ മേല്‍ എന്നും മുളച്ചു കൊണ്ടേയിരുന്നു  .
 
     1 comment:

 1. “തന്റെ ദേഹത്തെ അനാവശ്യമായ ആ ചില്ല നീക്കം ചെയ്യപ്പെട്ടിരിക്കുന്നു, എങ്കിലും.. ഇന്നും ബോണ്‍സായിയുടെ പരിവേഷത്തില്‍ നിന്നും മുക്തിനെടാന്‍ അവള്‍ക്കാകുന്നില്ല..”

  “ഒരു ചെറുചില്ല
  എന്നാദ്യം മനസ്സിലേറ്റി
  പിന്നെയത്
  തായ്ത്തടിയിലിഴചേര്‍ന്നു

  എപ്പഴോ ഒരിക്കല്‍
  ഇലകള്‍ പഴുത്തടര്‍ന്ന്
  ഉണക്ക് പടര്‍ന്ന്
  ശിഖരമൊരു ശിലയായ്

  അന്ന്,
  നീ
  വിട ചൊല്ലി-
  മുറിച്ചു മാറ്റി,
  എന്നെ
  നിന്നില്‍ നിന്ന്..”

  ഹൃദയത്തില്‍ കൈവെച്ച് പറയാമോ അനാവശ്യശിഖരമെന്ന്?
  ബോണ്‍സായി ആയുള്ള മാറ്റം എന്നായിരുന്നെന്ന് ഓര്‍ക്കാമോ?

  (എന്റെ അധികപ്രസംഗം ക്ഷമിച്ചേക്ക്,
  ബോണ്‍സായി നന്നായിരിക്കുന്നു, അവിടിവിടെ ഇത്തിരി കൂട്ടിച്ചേര്‍ക്കലുകള്‍ മിഴിവ് കൂട്ടും, എഴുത്തിന് ആശംസകള്‍..)

  ReplyDelete