Wednesday, April 13, 2011

ചിത

                                
ഇന്ന് ഞാന്‍ തീര്‍ത്തും
സ്വതന്ത്രയാണ്.
എനിക്ക് ചുറ്റും അലയടിക്കുന്ന
നിര്‍ദേശങ്ങളുടെയും  ,
ആജഞ്ഞകളുടെയും,
നാദം നിലച്ചിരിക്കുന്നു.
സ്നേഹത്തില്‍ പൊതിഞ്ഞ
ശാസനകളുടെ വീര്‍പ്പുമുട്ടലുകളും,
പരിഭവങ്ങളുടെ കണ്ണീര്പുഴകളും,
ഇടികനക്കെയുള്ള ഗര്‍ജനങ്ങളും
മാഞ്ഞിരിക്കുന്നു.
ആകെ ഇവിടം അവശേഷിക്കുന്ന-
തെന്തെന്നോ?
കര്‍പ്പൂരത്തിന്‍ ജ്വാലയില്‍ പുളയുന്ന
തിരിനാള്ളത്തിന്‍ ഗന്ധവും,
എവിടെ നിന്നോ വരുന്ന
മണിനാദങ്ങള്‍ മാഞ്ഞുപോയിക്കോ-
ണ്ടിരിക്കുന്നു.കരച്ചില്‍ വറ്റിയ
തോണ്ടകളുടെ ഇടറിനക്കങ്ങള്‍....................
ഓ!മറന്നു  .കുഴിയും മൂടാറായി.
വിട!    

    

3 comments:

  1. കൊള്ളാം...നന്നായിട്ടുണ്ട്...
    എഴുത്ത് തുടരുക...

    ReplyDelete
  2. വളരെ നന്നായി, ഈ എഴുത്ത്.അനവരതം തുടരുക.ആശംസകള്‍.

    ReplyDelete
  3. കൊള്ളാം, പക്ഷെ ഒന്നുകൂടെ വായിക്കുക, തെറ്റ്, അല്ലെങ്കില്‍ അപൂര്‍ണ്ണത് മനസ്സിലാവും-തിരുത്തുക.

    ReplyDelete