Saturday, April 16, 2011

പാമ്പ്................



നര വന്ന മുടി
കൂര്‍ത്ത മുഖം
പരുപരുത്ത തൊലി
ചുവന്ന കണ്ണുകള്‍
മുകളിലോട്ടു പൊങ്ങിയ മീശ
അസഹനീയമായ  ഗന്ധം 
അതയാളാണ്  പാമ്പ്
മറ്റു ചിലര്‍ അയാളെ താമരയെന്നു വിളിച്ചു
മട്ടു കള്ളിന്റെ പുളിച്ച മണവുമായി
നടന്നിരുന്ന കേശവന്‍
ഈ രാത്രിയില്‍ അല്‍പ്പം വോട്ക്കയും കഴിച്ചു
സ്വന്തം കാറിന്റെ മിററില്‍  നോക്കിയപ്പോള്‍
 എന്റെ മുഖത്തിനെന്തേ അയാളുടെ ചായ........?
അയാളുടെ  പുളിച്ച കള്ളല്ല ഞാന്‍ കുടിച്ചത്
ആരെയും തെറി പറഞ്ഞുമില്ല
പൈസയും കൊടുത്തു
പിന്നെന്തേ ഇങ്ങനെ..........................?
അല്ല പറയുമ്പോള്‍
ആ കുടിയന്‍ കേശവന്റെ  മകനാ
പക്ഷെ താമരയല്ല.................ആമ്പലാനെന്നു തോന്നുന്നു..............
കാറിന്റെ പിന്‍സീറ്റില്‍ കിടന്നുറങ്ങുന്ന
മനുമോനെയും നാളെ ആരെങ്കിലും
കുടിയന്റെ മോനെന്നു വിളിക്കുമോ................?
അതോ അവനും നാളെ ഒരു പാമ്പോ താമരയോ ആവുമോ............?
തല വെട്ടിപൊളിയുന്നു
പതിനെട്ടു മിസ്സ്‌ടു കാള്‍സു 
ഇനിയും തീരാത്ത ടെന്‍ഷനുകള്‍
കുപ്പിയില്‍ അല്‍പ്പം ബാക്കിയുണ്ട്
ഇന്നെക്കിത് മതി

4 comments:

  1. ചുമ്മാ ................................... ഇതിങ്ങനെ കാണുമ്പോ നല്ല ചേല്, എല്ലാ പോസ്റ്റിലും. മൂന്ന് കുത്ത് (പൂര്‍ണ്ണവിരാമം) തന്നെ ധാരാളം, അതിനിടേല്‍ കൂനനുറുമ്പ് പോലെ.. ങ് ഹാ, ഇത്തരം എനിക്കിഷ്ടമല്ല, എനിക്കിഷ്ടമാകാന്‍ മാറ്റുകയും വേണ്ട.

    ഛായ അല്ലെ?
    കള്ള് കുടിക്കുമ്പോ കോള്‍ വന്നാല്‍ എടുക്കണമെന്നാ എന്റെ മതം ;) മ്മ് ളേന്നും അന്നേരത്ത് ബിളിക്കാത്തോണ്ടെ നസീബ്, അല്ലാണ്ടെന്താ.. :))




    ഛായ.

    ReplyDelete
  2. നര വന്ന മുടി,
    കൂര്‍ത്ത മുഖം,
    പരുപരുത്ത തൊലി,
    ചുവന്ന കണ്ണുകള്‍,
    മുകളിലോട്ടു പൊങ്ങിയ മീശ,
    അസഹനീയമായ ഗന്ധം..

    അതയാളാണ് പാമ്പ്..
    മറ്റു ചിലര്‍ അയാളെ താമരയെന്നു വിളിച്ചു.
    മട്ടു കള്ളിന്റെ പുളിച്ച മണവുമായി
    നടന്നിരുന്ന കേശവന്‍.

    ഈ രാത്രിയില്‍ അല്‍പ്പം വോട്ക്കയും കഴിച്ചു
    സ്വന്തം കാറിന്റെ മിററില്‍ നോക്കിയപ്പോള്‍
    എന്റെ മുഖത്തിനെന്തേ അയാളുടെ ഛായ..?

    അയാളുടെ പുളിച്ച കള്ളല്ല ഞാന്‍ കുടിച്ചത്,
    ആരെയും തെറി പറഞ്ഞുമില്ല..
    പൈസയും കൊടുത്തു..
    പിന്നെന്തേ ഇങ്ങനെ..?

    അല്ല പറയുമ്പോള്‍
    ആ കുടിയന്‍ കേശവന്റെ മകനാ..
    പക്ഷെ താമരയല്ല.., ആമ്പലാനെന്നു തോന്നുന്നു.

    കാറിന്റെ പിന്‍സീറ്റില്‍ കിടന്നുറങ്ങുന്ന
    മനുമോനെയും നാളെ ആരെങ്കിലും
    കുടിയന്റെ മോനെന്നു വിളിക്കുമോ..?
    അതോ അവനും നാളെ ഒരു പാമ്പോ താമരയോ ആവുമോ..?

    തല വെട്ടിപൊളിയുന്നു,
    പതിനെട്ടു മിസ്സ്‌ടു കാള്‍സ്
    ഇനിയും തീരാത്ത ടെന്‍ഷനുകള്‍..
    കുപ്പിയില്‍ അല്‍പ്പം ബാക്കിയുണ്ട്,
    ഇന്നെക്കിത് മതി..

    (ചുമ്മാ ഇനം തിരിച്ച് നോക്കിയതാണേ, വിട്ടേക്ക്!
    കുപ്പിയിലെ ബാക്കിയില്‍ വല്ലതും മിച്ചമുണ്ടേല്‍, അല്ല മിച്ചമുണ്ടെങ്കില്‍ മാത്രം..)

    ReplyDelete
  3. മനുമോനെയും നാളെ ആരെങ്കിലും
    കുടിയന്റെ മോനെന്നു വിളിക്കുമോ..?


    ഓര്‍ത്താല്‍ നന്ന്

    ReplyDelete
  4. "മനുമോനെയും നാളെ ആരെങ്കിലും
    കുടിയന്റെ മോനെന്നു വിളിക്കുമോ"

    കൊള്ളാം നല്ല ചിന്തകള്‍.... 'പാമ്പിന്റെ മകന്‍' പ്രയോഗം കൊള്ളാല്ലേ...?

    ReplyDelete