Wednesday, February 2, 2011

                             ഞാന്‍ ഞാനായിരുന്നു
ഗാമ്ഭീര്യശബ്ധത്തില്‍
മൃദുവായി അച്ഛനെന്നെ
മണിക്കുട്ടീന്നു വിളിച്ചു .
ലാളിച്ചു കൊഞ്ചിച്ച     
അമ്മയ്ക്ക്ക്ക് മോള്
അമ്മുകുട്ടിയായിരുന്നു.
സൈക്കിളിന്‍  മുന്നിലിരുത്തി
പറത്തുന്ന കുഞാഞ്ഞക്ക്
ഞാന്‍ അമ്മൂസായിരുന്നു.
അങ്കനവാടിയിലെ 
ലീലടീചെരെന്നെ, സരസ്വതീന്നു 
നീട്ടി വിളിച്ചു.
അമ്പലമുറ്റത്തെ  കൂട്ടാര്‍ക്ക്
ഞാന്‍ സരസുവായി.....
മഞ്ഞനൂലിനട്ടത്തു 
തൂങ്ങികിടന്ന താലിക്കുള്ളിലോലിച്ചു
ഏട്ടനെന്നെ  സരൂന്നു വിളിച്ചു.
ചോരവാര്‍ന്നു പുറത്തുവന്നു,
ചിറകുകള്‍ തളിര്‍തോരുന്നാല്‍
അവരെന്നെ അമ്മയെന്ന് വിളിച്ചു.
അക്ഷരങ്ങള്‍ കോറിയിട്ട
പിഞ്ചുമാനസില്‍  ഞാന്‍
സരിടീചെരായി.....
മക്കള്‍ തന്‍ മക്കള്‍ എന്നിലെ
വാര്ധക്ക്യത്തെ അമ്മൂമ്മ
എന്ന് വിളിച്ചു.
മരുമക്കള്‍ എന്നിലെ മാതൃ ഹൃദയത്തെ
അമ്മായിയാക്കി.
ഒടുവില്‍ ആചാരവെടിമുഴക്കി
പട്ടടയിലടങ്ങിയപ്പോള്‍ മൂടിയ
മാര്‍ബിളില്‍ ടി. സരസ്വതി
എന്ന് കൊത്തിവച്ചു  ,
പേരുകളും വിളികളും
മാറി വന്നെങ്കിലും
എന്നും ഞാന്‍
ഞാന്‍ മാത്രമായിരുന്നു.
മാറാത്ത മനസും
ഉണങ്ങിയ ഭൂതകാലത്തിന്‍
മാരാലത്തുണ്ടുകളില്‍ 
കുടുങ്ങിയ ഹൃദയമുള്ള
വെറുമൊരു പെണ്‍ക്കുട്ടി.
       


   


1 comment: