Saturday, February 5, 2011

കലണ്ടര്‍

                                                        കലണ്ടര്‍

ചുമരില്‍ തുരുംബ്ബെടുത്തു  തുടങ്ങിയ ആണി.
ആ ആണിയില്‍ തൂങ്ങി കിടക്കുന്ന വര്‍ഷങ്ങളുടെ ഓര്‍മ്മകള്‍ ഉള്ളിലൊതുക്കിയ  കലണ്ടറുകള്‍.
ചിലതിന്റെ എടുകള്‍ക്ക് കാലം നാശം വരുത്തിയിരിക്കുന്നു...
ചില വര്‍ഷങ്ങളിലെ ഒന്നിലേറെ കലണ്ടറുകള്‍ കിടപ്പുണ്ട്......
എങ്കിലും ഓര്‍മയില്‍ ആ വര്‍ഷങ്ങളെ ഇല്ലാത്ത പോലെ ഒരു തോന്നല്‍.....
ഓരോ കലണ്ടറിലും കുടിച്ചു തീര്‍ത്ത പാലിന്റെയും അതിനു കൊടുത്ത വിലയും ഉദിച്ചു നില്‍ക്കുന്നു
പത്രക്കാരന് രൂപ കൊടുക്കേണ്ട ദിവസവും, കേബിളിന്റെ തുകയും രേഖപെടുത്തിയിരിക്കുന്നു
അയലത്തെ വീട്ടിലെ ചേച്ചിക്ക് കൊടുത്ത പൈസയുടെ കണക്കുകളും എഴുതാന്‍ മറന്നിട്ടില്ല.
ആരുടെയൊക്കെയോ ഫോണ്‍  നമ്പരുകളും കുനുകുനാ കിടക്കുന്നുണ്ട്.
ചക്കി  കോഴിയുടെ മുട്ട വിരിഞ്ഞ ദിവസവും,
ദീപു ചേട്ടന് കാറ് വാങ്ങിയതും മങ്ങാതെ  കിടപ്പുണ്ട്.
ഇന്നലെയും അച്ഛന് പുതിയ കലണ്ടര്‍ കിട്ടി
ഇപ്പോള്‍ വീട്ടില് ഈ കൊല്ലത്തെ കലണ്ടര്‍ ഏഴായി.
കൊല്ലം കഴിഞ്ഞു ഏഴു ദിവസമെങ്കിലും ഈ വര്‍ഷത്തെ ഓര്‍മ്മകള്‍
മനസ്സില്‍ സൂക്ഷിക്കാന്‍ സാധിച്ചെങ്കില്‍  .......



 


  .









No comments:

Post a Comment